Latest News

ഗുര്‍മീതിന്‍റെ വീട്ടില്‍നിന്ന് വനിതാ ഹോസ്റ്റലിലേക്കുള്ള തുരങ്കം കണ്ടെത്തി

ഹരിയാന: അന്തേവാസിയായ സ്ത്രിയെ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേര സച്ച സൗദ തലവന്‍ ഗുര്‍മീദ് റാം റഹീമിന്‍റെ വസതിയില്‍നിന്ന് വനിതാ ഹോസ്റ്റലിലേക്കുള്ള രഹസ്യ തുരങ്കം അന്വേഷണസംഘം കണ്ടെത്തി.[www.malabarflash.com]

ദേരാ സച്ചാ സൗദ ആസ്ഥാനത്ത് നട​ന്ന റെയ്ഡിലാണ് രഹസ്യ തുരങ്കം കണ്ടെത്തിയത്. രണ്ട് തുരങ്കങ്ങളാണ് അന്വേഷ​ണ സംഘം കണ്ടെത്തിയത്. അതിലൊന്ന് വനിതാ ഹോസ്റ്റലിലേക്കുള്ളതാണ്. മറ്റൊന്ന് ദേരാ ആശ്രമ പരിസരത്തു​നിന്ന് അഞ്ചേ് കിലോ​മീറ്റർ മാറി റോഡിലാണ് തുറക്കുന്നത്.

ഗുര്‍മീതിന്‍റെ വസന്തിയില്‍നിന്നാണ് തുരങ്കങ്ങള്‍ ആരംഭിക്കുന്നത്. വെളളിയാഴ്ച്ച നടന്ന പരിശോധനയിലാണ് രഹസ്യ തുരങ്കങ്ങള്‍ കണ്ടെത്തിയത്. ദേരാ ആശ്രമത്തില്‍ നിന്ന് നൂറ് കണക്കിന് ജോഡി ഷൂസുകളും വസ്ത്രങ്ങളും തൊപ്പികളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അനധി​കൃത സ്ഫോടക വസ്തു​നിര്‍മാണ​ശാലയും കണ്ടെത്തിയിരുന്നു.

സ്ഫോടക വസ്തുക്കളും പടക്കങ്ങളും ഇവിടെ​നിന്ന് കണ്ടെടുത്തതായി സംസ്ഥാന പബ്ലി​ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്റ പറഞ്ഞു. ഇവിടെ​നിന്നും 85 പെട്ടി സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. 800 ഏക്കര്‍ സ്ഥലത്താണ് ആശ്രമം നില​കൊള്ളുന്നത്. കഴിഞ്ഞ ദിവസം ആശ്രമത്തില്‍​നിന്ന് പ്ലാസ്റ്റിക് നാണയങ്ങള്‍, ഹാര്‍ഡ് ഡിസ്ക്, കംപ്യൂട്ടറുകള്‍​, കാറുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.