കാസര്‍കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. മേല്‍പറമ്പ് ചളിയംകോട്ടെ ഇസ്മായിലിന്റെ മകന്‍ റാഫി (33)യാണ് മരിച്ചത്. ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപം വ്യാഴാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അപകടം.[www.malabarflash.com]
ഗുരുതരമായി പരിക്കേറ്റ റാഫിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ്: ബീഫാത്വിമ. ഭാര്യ: സൈദ. മക്കള്‍: മുഹമ്മദ്, ഫാത്വിമ, ആയിശ.
No comments:
Post a Comment