പയ്യന്നൂര്‍: മദ്രസ വിദ്യാര്‍ത്ഥിയായ പതിമൂന്ന്കാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
പയ്യന്നൂര്‍ ചിറ്റാരിക്കൊവ്വലിലെ മദ്രസ അധ്യാപകന്‍ മാട്ടൂല്‍ നോര്‍ത്ത് സ്വദേശി സയ്യിദ് (28), പാചകക്കാരന്‍ തളിപ്പറമ്പ് തിരുവട്ടൂര്‍ സ്വദേശി എം.കെ. സിദ്ദീഖ് (31) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ കുട്ടിയുടെ കുടുംബം കാസര്‍കോട് ചൈല്‍ഡ്ലൈന്‍ ഹോമില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. മാസങ്ങള്‍ക്കുമുമ്പ് തന്നെ കുട്ടിയെ നിരന്തരമായി പീഡിപ്പിക്കാറുണ്ടെന്ന് പറയപ്പെടുന്നു. പീഡനത്തിനിരയായ പതിമൂന്നുകാരന്‍ സംഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് വിവരം പുറംലോകമറിയുന്നത്.

No comments:
Post a Comment