പേരാമ്പ്ര: വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പാരലൽ കോളജ് അധ്യാപികയുമായ ജിൻസി (26) ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരൻ വേളം പെരുവയൽ സ്വദേശി തട്ടാന്റെ മീത്തൽ സന്ദീപിനെ (30) പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
ഇയാൾ തോടന്നൂർ ബി.ആർ.സിയിലെ താൽക്കാലിക ജീവനക്കാരനാണ്. പ്രതിയെ തിങ്കളാഴ്ച പേരാമ്പ്ര കോടതിയിൽ ഹാജരാക്കും.
ആത്മഹത്യ പ്രേരണ കൂടാതെ ലൈംഗികപീഡനത്തിനും കേസെടുത്തിട്ടുണ്ട്. യുവാവ് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി ആത്മഹത്യ കുറിപ്പിലുണ്ട്. യുവതി ഒരു അടുത്ത ബന്ധുവിനോടും ഈ കാര്യങ്ങൾ പങ്കുവെച്ചിരുന്നു. ഇവർ പോലീസിനു മൊഴിനൽകിയിട്ടുണ്ട്.
പലകാരണങ്ങൾ പറഞ്ഞ് സന്ദീപ്, ജിൻസിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറുകയുമായിരുന്നു. അടുത്തമാസം നടക്കേണ്ട കല്യാണത്തിന്റെ ക്ഷണം യുവതിയുടെ വീട്ടുകാർ തുടങ്ങിയിരുന്നു.

കല്യാണം മുടങ്ങിയ മനോവിഷമത്തിലാണ് ജിൻസി കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യചെയ്തത്. പേരാമ്പ്ര സി.ഐ സുനിൽ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment