കളനാട് : നിരാലംബര്‍ക്ക് നിര്‍ഭയം പദ്ധതിയുമായ് ജീവകാരുണ്യ പ്രവര്‍ത്തനമേഖലയില്‍ മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനം നടത്തിവരുന്ന "കാരുണ്യം കളനാട്" വീണ്ടു ശ്രദ്ധേയമായി.[www.malabarflash.com]
മ്യാന്മറിലെ വംശഹത്യയെ തുടര്‍ന്ന് 2012 ല്‍ പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് ശേഖരിച്ച ഒരു കണ്ടയ്‌നര്‍ സാധനങ്ങളാണു ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് കയറ്റിയയച്ചത്. വസ്ത്രങ്ങള്‍ ചെരുപ്പുകള്‍ അടങ്ങിയ സാധനങ്ങളാണ് അയച്ചത്.
ഡല്‍ഹിയിലേക്ക് പുറപ്പെട്ട വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് , ഡോ. മുഹമ്മദ് കളനാട്, കാരുണ്യം കളനാട് ചെയര്‍ാന്‍ അബ്ദുല്‍ ഹക്കീം ഹാജി, ഉപ്പ് അഹമ്മദ് , വിവിധ ജീവകാരുണ്യ സംഘടന, ക്ലബ് പ്രതിനിധികള്‍, വിവിധ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു.

കാസര്‍കോട് ജില്ലയിലെ നിരവധി വ്യക്തികളും, സംഘടനകളും, സ്ഥാപനങ്ങളു, ക്ലബുകളും ഈ സത്കര്‍മ്മത്തില്‍ കാരുണ്യം കളനാടുമായി കൈകോര്‍ക്കുകയുണ്ടായി.
ടി.എം ചാരിറ്റി കാസര്‍കോട് , തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എരോല്‍, ജിംഖാനാ ക്ലബ് മേല്‍പ്പറമ്പ്, ആസ്‌ക്ക് തളങ്കര, സാന്ത്വനം, പെവ്വല്‍ യൂത്ത് ഫ്രണ്ട്‌സ്, എന്നീ സന്നദ്ധ സംഘടനകള്‍ ശേഖരിച്ച വസ്ത്രങ്ങളും മററു സാധനങ്ങളും പ്രത്യേകേം പാക്ക് ചെയ്ത് എത്തിച്ചത് ശ്രദ്ധേയമായി.
ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി കാരുണ്യം കളനാടിന്റെ ജനറല്‍ സെക്രട്ടറി കെ. എം. കെ ളാഹിര്‍ അറിയിച്ചു

No comments:
Post a Comment