പരപ്പ: പരപ്പയിൽ അഞ്ചു വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പരപ്പ ക്ലായിക്കോട് സ്വദേശി മനോജിന്റെ മകനും എൽകെജി വിദ്യാർഥിയുമായ അഞ്ചുവയസുകാരൻ ആൽബിനെയാണ് പരപ്പ മദ്രസയ്ക്കു സമീപം ചാക്കുമായി എത്തിയ രമേശൻ എന്നയാള്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.[www.malabarflash.com]
കുട്ടിയുടെ കരച്ചിൽ കേട്ട് അതുവഴി വന്ന ഓട്ടോ ഡ്രൈവർ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നു വ്യക്തമായത്. വിവരമറിഞ്ഞ്ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ വെള്ളരിക്കുണ്ട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അതേസമയം പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നു ബോധ്യമായതായും മാനസികാരോഗ്യ കേന്ദ്രത്തിലേക്കു വിട്ടുകൊടുത്തതായും വെള്ളരിക്കുണ്ട് സിഐ സി.സുനിൽ കുമാർ പറഞ്ഞു.

No comments:
Post a Comment