കാസര്‍കോട്: രക്തബന്ധങ്ങള്‍ക്കം കുടുംബ ബന്ധങ്ങള്‍ക്കും വിലയിടിയുന്ന വര്‍ത്തമാനകാലത്ത് ബന്ധങ്ങളുടെ പവിത്രത വിളിച്ചോതി തളങ്കരയിലെ പ്രശസ്തമായ കോളിയാട് തറവാട്ടുകാര്‍ ഒത്തുകൂടി.[www.malabarflash.com]
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച തളങ്കരയിലെ മമ്മുഞ്ഞി എന്നവരുടെ ഏഴു മക്കളുടെ പിന്‍തലമുറക്കാരായ അറന്നൂറോളം പേരാണ് മാന്യയിലെ വിന്‍ടെച്ചില്‍ ഒത്തുകൂടിയത്. പണ്ട് കച്ചവടക്കാരായിരുന്ന കോളിയാട്ടുതറവാട്ടുകാരില്‍ ഇന്നും ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് പേരുകേട്ട കച്ചവടക്കാരുണ്ട്.
അതിന് പുറമെ, നിരവധി എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും എം.ബി.എക്കാരും അധ്യാപകരും ഈ കുടുംബത്തിന്റെ അഭിമാനമാണ്. വിശുദ്ധഖുര്‍ആന്‍ മനപാഠമാക്കിയ നിരവധി ഹാഫിളുമാരേയും ഹാലിമുമാരേയും സമൂഹത്തിലേക്ക് സംഭാവന ചെയ്യാനും കോളിയാട് കുടുംബത്തിന് സാധിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന അറന്നൂറോളം പേരാണ് സംഗമത്തിനെത്തിയത്. കുടുംബത്തിലെ മൂത്ത അംഗമായ മറിയുമ്മ ഉമ്മയെയും ഏറ്റവും ഇളയ അംഗം ഒരാഴ്ച മാത്രം പ്രായമുള്ള ഹംദ്ദാനെയും ചടങ്ങില്‍ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ സ്വര്‍ണോപഹാരം നല്‍കി അനുമോദിച്ചു. നിരവധി ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍ വിജയിച്ച് കുടുംബത്തിന്റെ അഭിമാനമായ ഹാഫിള് അനസ് മാലിക്കിനേയും ചടങ്ങില്‍ അനുമോദിച്ചു.
പരിപാടി എഴുത്തുകാരന്‍ എബി കുട്ടിയാനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ കരിം സിറ്റിഗോള്‍ഡ് അധ്യക്ഷത വഹിച്ചു. ഷെരീഫ് കോളിയാട് സ്വാഗതം പറഞ്ഞു. അനസ് മാലിക് കിറാഅത്ത് നടത്തി.
വിവിധ മത്സങ്ങളും ക്വിസ് പരിപാടിയും നടന്നു. ഇനിയും കാണണമെന്ന് പറഞ്ഞ് കൈകൊടുത്തുകൊണ്ടാണ് അവസാനം എല്ലാവരും പിരിഞ്ഞത്.
No comments:
Post a Comment