കൊല്ലം: ഏരൂരിൽ നിന്നും ബുധനാഴ്ച രാവിലെ കാണാതായ ഏഴുവയസ്സുകാരിയെ കുളത്തുപ്പുഴ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുപ്പുഴയില്‍ നിന്നും പോകുന്ന വഴിക്കുള്ള റബര്‍ പാല്‍പുരയുടെ സമീപത്തായുള്ള ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]
സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛന്‍ രാജേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏല്‍പ്പിച്ചിരുന്നു. ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് ഇളയച്ഛന്‍ പോലീസിനോട് സമ്മതിച്ചു.
രാജേഷിനൊപ്പമായിരുന്നു ഏഴ് വയസ്സുകാരിയെ കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേയ്ക്കുളള യാത്രക്കിടെയാണ് കുട്ടിയെയും ഇളയച്ഛനെയും കാണാതാകുന്നത്.
പെണ്‍കുട്ടി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂളിന് സമീപത്തുള്ള സി.സി.ടി.വിയില്‍ നിന്നും പെണ്‍കുട്ടി രാജേഷിനോടൊപ്പം പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

No comments:
Post a Comment