തളങ്കര: ഒരു കാലത്ത് വേനലിലും സമൃദ്ധമായിരുന്ന ചന്ദ്രഗിരിപ്പുഴയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നേരിട്ടറിയാനും പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമായി തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ചന്ദ്രഗിരിപ്പുഴയോരത്ത് ഒത്തുകൂടി.[www.malabarflash.com]
വിദ്യാര്‍ത്ഥികള്‍ പുഴയോരത്ത് തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ പുഴസംരക്ഷണ പ്രതിജ്ഞ ചൊല്ലി.
തീരങ്ങള്‍ സംരക്ഷിക്കുന്നതിനായി തൈകള്‍ നടുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദീതീരത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ചന്ദ്രഗിരി പുഴയോരത്ത് നടന്ന പുഴ സംരക്ഷണ സമ്മേളനത്തിന് വിദ്യാര്‍ത്ഥികള്‍ അഭിവാദ്യം അര്‍പ്പിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു. പുഴസംരക്ഷണ സമ്മേളനത്തിന്റെ ഉദ്ഘാടകനായ രാജേന്ദ്ര സിംഗുമായി വിദ്യാര്‍ത്ഥികള്‍ ആശയവിനിമയം നടത്തി.
നദികളിലൂടെ ഒഴുകുന്ന ജലവും മനുഷ്യശരീരത്തിലൂടെ ഒഴുകുന്ന രക്തവും ഒന്നാണെന്നും നദികളില്ലാതെ ജീവന്‍ നിലനില്‍ക്കില്ലെന്നും രാജേന്ദ്രസിംഗ് പറഞ്ഞു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്യാം എസ്.എന്നിന്റെ നേതൃത്വത്തിലാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പുഴ സംരക്ഷണത്തിനിറങ്ങിയത്.
No comments:
Post a Comment