ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ കൊന്നുകത്തിച്ച ക്ഷേത്രപൂജാരിയും ഭാര്യയും അറസ്റ്റിൽ. ഷഹദാരയിൽ ഗാന്ധിനഗറിലായിരുന്നു സംഭവം. ക്ഷേത്രപൂജാരി ലഖനും (30) ഭാര്യയുമാണ് അറസ്റ്റിലായത്.[www.malabarflash.com]
മധുര സ്വദേശി ചന്ദ്രശേഖർ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ക്ഷേത്രത്തിലെ സ്റ്റോർറൂമിൽ എത്തിച്ചാണ് കത്തിച്ചത്. സ്റ്റോറൂമിൽ ഒരാൾ കുടുങ്ങിയതായി ആരോപിച്ച് ലഖൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് മുറിതുറന്ന് പരിശോധിച്ചപ്പോൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ദുർഗന്ധംവമിച്ചു തുടങ്ങിയിരുന്നു. ക്ഷേത്രത്തിലെ മുറിക്കുള്ളിൽ അതിക്രമിച്ചു കയറിയതിനുള്ള തെളിവൊന്നും കണ്ടെത്താനാവാതെ പോലീസ് പൂജാരിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ നിവർന്നത്.
ലഖന്റെ ഭാര്യയും ശേഖറും തമ്മിൽ അവിഹിത ബന്ധം നിലനിന്നിരുന്നു. ഇത് ലഖൻ അറിയുകയും ശേഖരുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവർ ഇത് ചെവിക്കൊണ്ടില്ല. ഇതോടെയാണ് കൊലപാതകത്തിന് പൂജാരി തയാറായത്. ഭാര്യ മുഖേന ശേഖറിനെ ഡൽഹിയിലേക്ക് ലഖൻ വിളിച്ചുവരുത്തി. ഇയാളെ ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ എത്തിക്കുകയും ഉറക്കഗുളിക നൽകുകയും ചെയ്തു. അബോധാവസ്ഥയിലായ ശേഖറിനെ ഭാര്യയും ഭർത്താവും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു.

No comments:
Post a Comment