Latest News

കോട്ടിക്കുളം ഗവ. ഫിഷറീസ് യുപി സ്‌കൂളില്‍ മൊഴിയഴക്

ഉദുമ: കോട്ടിക്കുളം ഗവ. ഫിഷറീസ് യുപി സ്‌കൂളില്‍ ഭാഷാശേഷി പരിപോഷണത്തിനായി മൊഴിയഴക് പരിപാടി. സ്‌കൂള്‍ ലൈബ്രറിക്ക് പുറമെ, സുസജ്ജമായ ക്ലാസ് ലൈബ്രറികള്‍ ഒരുക്കും. [www.malabarflash.com]

പ്രവാസിയായ പ്രവീണ്‍ കമലാക്ഷന്‍ തന്റെ പുസ്തകശേഖരത്തില്‍നിന്ന് ശാസ്ത്രനിഘണ്ടു അടക്കമുള്ള പതിനയ്യായിരത്തോളം രൂപ വരുന്ന ശാസ്ത്രപുസ്തകങ്ങള്‍ വിദ്യാലയത്തിന് കൈമാറി. ഇളയ സഹോദരന്‍ പ്രമോദ് കമലാക്ഷന്റെ സ്മരണാര്‍ഥമാണ് പുസ്തകങ്ങള്‍ നല്‍കിയത്. 

പ്രവീണ്‍ മറ്റു വിദ്യാലയങ്ങള്‍ക്കും ഗ്രന്ഥശാലകള്‍ക്കും പുസ്തകങ്ങള്‍ നല്‍കിയിട്ടുണ്ട്. 

എസ്എസ്എ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ കെ വി ദാമോദരന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, പ്രധാനാധ്യാപകന്‍ ബാലകൃഷ്ണന്‍ നാറോത്ത്, പിടിഎ പ്രസിഡന്റ് വി കെ ലക്ഷ്മി, എസ്എംസി ചെയര്‍പേഴ്‌സണ്‍ എ സിന്ധു, വി വിനീത, വി പി രാജീവന്‍, ടി കെ ഉഷാകുമാരി, നാരായണന്‍ കുണ്ടത്തില്‍, എ വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.