കാസര്‍കോട്: ചേരൂരില്‍ വീടുകളോടുചേര്‍ന്ന് കുത്തിയൊഴുകുന്ന ചന്ദ്രഗിരി പുഴയ്ക്ക് സുരക്ഷാവേലിയൊരുക്കുമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു.[www.malabarflash.com]
കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് ചേരൂരിലെത്തിയ എം.എല്‍.എ.ക്കുമുന്നില്‍ നാട്ടുകാര്‍ ഒന്നടങ്കമാണ് സംരക്ഷണവേലിയെന്നാവശ്യം മുന്നോട്ടുവച്ചത്.
വീടുകളള്‍ക്കൊന്നും മതിലുകളില്ല. വീടുകളോട് ചേര്‍ന്നാണ് പുഴയൊഴുകുന്നത്. കണ്ണൊന്ന് തെറ്റിയാല്‍ കുട്ടികള്‍ പരല്‍മീനുകള്‍ കാണുന്നതിനും കടലാസ് തോണികളിറക്കുന്നതിനും മറ്റുമായി പുഴയിലിറങ്ങുന്നു.
കമ്പിവേലി കെട്ടുന്നത് ആശ്വാസമാകുമെന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ചേരൂരിലെത്തിയ ഡിവൈ.എസ്.പി. എം.വി.സുകുമാരനും അഭിപ്രായപ്പെട്ടിരുന്നു. കരിങ്കല്‍ത്തൂണുകളുറപ്പിച്ച് കമ്പിവേലി കെട്ടുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു.

No comments:
Post a Comment