കൊണ്ടോട്ടി: വയറ്റിലകപ്പെട്ട സ്വർണം പുറത്തെടുക്കാൻ യുവാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നെട്ടോട്ടം. ചൊവ്വാഴ്ച പുലർച്ച കരിപ്പൂർ വിമാനത്താവളത്തിലാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമക്ക് സമാനമായ സംഭവം അരങ്ങേറിയത്.[www.malabarflash.com]
തിങ്കളാഴ്ച രാത്രിയോടെ അബൂദബിയിൽനിന്നെത്തിയ ഇത്തിഹാദ് വിമാനത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ശരീരത്തിനകത്ത് സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
വിമാനം ഇറങ്ങിയതിന് ശേഷം നടന്ന ശരീര പരിശോധനയിലാണ് സ്വർണമുള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്.
ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിലൂടെ (ഡി.എഫ്.എം.ഡി) യാത്രക്കാരനെ കടത്തിവിട്ടപ്പോഴാണ് സ്വർണം ഒളിപ്പിച്ചതിന്റെ സൂചന ലഭിച്ചത്. ചോദ്യം ചെയ്യലിൽ സ്വർണമുള്ളതായി സമ്മതിച്ചു. ശരീര പരിശോധനയിൽ സ്വർണം കണ്ടെത്താൻ കഴിയാത്തതിനാൽ കൊണ്ടോട്ടിയിലെ ആശുപത്രിയിലെത്തിച്ചു എക്സ്-റേ എടുത്തു. വൻകുടലിന്റെ താഴ്ഭാഗത്ത് സ്വർണത്തിന് സമാനമായി ഏഴ് കഷണങ്ങൾ എക്സ്റേയിൽ കണ്ടെത്തി. മലദ്വാരത്തിനകത്ത് ഒളിപ്പിച്ച സ്വർണം വൻകുടലിൽ എത്തിയെന്നാണ് കരുതുന്നത്.
സ്വർണം പുറത്തെടുക്കാനുള്ള ഡോക്ടർമാരുടെ ശ്രമം പരാജയപ്പെട്ടതോടെ പുലർച്ച ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ടോടെ ‘തൊണ്ടിമുതൽ’ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ. എന്നാൽ, ആദ്യം ഡോക്ടർമാർ ചില തടസ്സങ്ങൾ ഉന്നയിച്ചതോടെ സ്വർണം പുറത്തെടുക്കാനായില്ല. ശസ്ത്രക്രിയയിലൂടെ സ്വർണം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.

No comments:
Post a Comment