പെരിയ: മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രമായ കുണിയയില്‍ പാര്‍ട്ടി ഓഫീസും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ത്തു. കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകിട്ട് കുണിയയില്‍ ലീഗുപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തും.[www.malabarflash.com]
കുണിയ സെന്ററില്‍ മുസ്ലീം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചത്. കടുത്ത വെയിലില്‍ നിന്നു രക്ഷ നേടാന്‍ ഒരു മരംപോലും ബസ് സ്റ്റോപ്പില്‍ ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ യാത്രക്കാര്‍ക്കു വലിയ ആശ്വാസം നല്‍കിയിരുന്ന ഷെഡ് തകര്‍ത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. കുണിയയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫീസിന്റെ ബോര്‍ഡുകളും കൊടിമരങ്ങളും കൊടികളും നശിപ്പിച്ചിട്ടുണ്ട്.
രാത്രി ഒന്നരമണിക്കു ശേഷമായിരിക്കും അക്രമം നടന്നതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് കുണിയയിലെ അഫ്‌സല്‍ സ്‌മാരക പഠനകേന്ദ്രത്തിനു നേരെയും അക്രമം ഉണ്ടായിരുന്നു. എസ് എഫ് ഐ നിയന്ത്രണത്തിലുള്ളതാണ് പഠന കേന്ദ്രം.
No comments:
Post a Comment