ഉദുമ: പാലക്കുന്ന് വികസനത്തിന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം, പാലക്കുന്ന് ടൗണ്‍ വികസനം, നിര്‍ദിഷ്ട കോട്ടിക്കുളം-ബേക്കല്‍ മിനി ഹാര്‍ബര്‍ നിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ചും പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്നതിനുമായാണ് കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി ചേര്‍ന്നത്.[www.malabarflash.com]
പാലക്കുന്ന് അംബികാ കോളേജില്‍ ചേര്‍ന്ന യോഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം ആയിഷാബി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍, മധുമുതിയക്കാല്‍, പി വി അശോക്കുമാര്‍, ബാലഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സതീശ്കുമാര്‍ നമ്പ്യാര്‍ (ചെയര്‍മാന്‍), മധുമുതിയക്കാല്‍, സി എച്ച് നാരായണന്‍, എ പി പി വിജയകുമാര്‍, എ ബാലകൃഷ്ണന്‍, മുഹമ്മദ് പാഷ, കെ ഗോപാലന്‍ ബേക്കല്‍, ആയിഷാബി, ഫാത്തിമത്ത് നസീറ (വൈസ് ചെയര്‍മാന്‍), അബ്ബാസ് അലി ആസിഫ് (കണ്‍വീനര്‍), വി ആര്‍ ഗംഗാധരന്‍, സുധാകരന്‍ ബേക്കല്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ബി അരവിന്ദാക്ഷന്‍, ബാലഗോപാലന്‍, സി കെ കണ്ണന്‍, രവീന്ദ്രന്‍ കൊക്കാല്‍, പ്രസാദ് പാലക്കുന്ന്, ഭരതന്‍ ബേക്കല്‍, യു കെ മുഹമ്മദ് (ജോയിന്റ് കണ്‍വീനര്‍), അഡ്വ. കെ ബാലകൃഷ്ണന്‍ (ട്രഷറര്‍).
No comments:
Post a Comment