കണ്ണൂര്‍: ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് സൈദ് അലവി പൂക്കളത്തില്‍ എന്ന എസ്.എ പുതിയവളപ്പില്‍(72) അന്തരിച്ചു.[www.malabarflash.com]
2004 മുതല്‍ ഐ.എന്‍.എല്ലിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1998ല്‍ ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. 2011ല്‍ കൂത്തുപറമ്പില്‍ നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചു.
പരേതനായ സി.കെ.പി ചെറിയ മമ്മുക്കേയിയുടെ മകനാണ്. ഖബറടക്കം വൈകീട്ട് നാലിന് തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ നടക്കും.
No comments:
Post a Comment