Latest News

അബുദാബിയിൽ ആവേശത്തിരയിളക്കി "ഓണപ്പൊലിമ -2017" അരങ്ങേറി

അബുദാബി: പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകത്തിന്റെ പതിനഞ്ചാം വാർഷികാഘോഷ പരിപാടികൾക്ക് വർണ്ണാഭമായ തുടക്കം കുറിച്ചു. അബുദാബി മലയാളി സമാജത്തിൽ നടന്ന ആഘോഷ പരിപാടി ഇന്ത്യസോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം ഉത്ഘാടനം ചെയ്തു.[www.malabarflash.com]

പയ്യന്നൂർ സൗഹൃദവേദിയുടെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. 

യു.എ.ഇ. എക്‌സ്‌ചേഞ്ച് മീഡിയ വിഭാഗം തലവൻ കെ.കെ.മൊയ്തീൻ കോയ, ബെസ്റ്റ് ഓട്ടോപാർട്സ് മാനേജിംഗ് ഡയറക്ടർ കെ. കുഞ്ഞിരാമൻ , ഇന്ത്യസോഷ്യൽ സെന്റർ ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രൻ നായർ , അബുദാബി മലയാളി സമാജം പ്രസിഡന്റ് വക്കം ജയലാൽ, പയ്യന്നൂർ സൗഹൃദവേദി ദുബായ് ഘടകം പ്രസിഡന്റ് വി.പി. ശശികുമാർ , പയ്യന്നൂർ സൗഹൃദവേദി അലൈൻ ഘടകം പ്രസിഡന്റ് സന്തോഷ് കുമാർ , അബുദാബി മലയാളി സമാജം സെക്രെട്ടറി എ.എം. അൻസാർ , ടി.എ. നാസർ തുടങ്ങിയവർ ആശംസകൾ നേർന്നു. ആക്ടിംഗ് ജനറൽ സെക്രെട്ടറി കെ.കെ. ശ്രീവത്സൻ സ്വാഗതവും ട്രഷറർ ജ്യോതിഷ്‌കുമാർ പോത്തേര നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി എം . പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ താവം ഗ്രാമവേദിയുടെ കലാകാരന്മാർ അവതരിപ്പിച്ച ഓണപ്പൊലിമ 2017 എന്ന നാടൻ കലാമേള അബുദാബിയുടെ സാംസ്കാരിക ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേ ർത്തു.
ആവർത്തന വിരസത കൊണ്ടും സാങ്കേതിക തട്ടിപ്പുകൾ കൊണ്ടും മടുപ്പിച്ച പതിവ് സംഗീത പരിപാടികളിൽ നിന്നും വ്യത്യസ്തമായി മണ്ണിന്റെ മണമുള്ള കലാരൂപങ്ങൾ തനിമ ചോരാതെ അവതരിപ്പിച്ച കലാകാരന്മാർ സദസ്സിനെ അക്ഷരാർത്ഥത്തിൽ കയ്യിലെടുക്കുകയായിരുന്നു. നാടൻ പാട്ടുകളും മാപ്പിള പാട്ടുകളും കാളി-ദാരിക യുദ്ധം ആവിഷ്ക്കരിച്ച ദൃശ്യ വിരുന്നും തെയ്യത്തിന്റെ പ്രതീകാത്മക അവതരണവും എല്ലാം കൂടി അബുദാബി മലയാളി സമാജം ഹാളിലെ തിങ്ങി നിറഞ്ഞ കാണികൾക്കു മറക്കാൻ കഴിയാത്ത ദൃശ്യ -ശ്രാവ്യ വിരുന്നൊരുക്കിയാണ് പരിപാടികൾ അവസാനിച്ചത്.
അബുദാബിയിൽ പതിറ്റാണ്ടുകളായി നിസ്വാർത്ഥമായി സന്നദ്ധ സേവനം നടത്തിവരുന്ന പയ്യന്നൂർ രാമന്തളി സ്വദേശി മോഹനൻ മുട്ടുങ്ങലിനെ ചടങ്ങിൽ ആദരിച്ചു. വി.ടി.വി. ദാമോദരൻ ,വി.കെ.ഷാഫി,ജ്യോതിലാൽ , ജനാർദ്ദനദാസ് കുഞ്ഞിമംഗലം , മധുസൂദനൻ, സി.കെ.രാജേഷ്, ദിലീപ് കുമാർ, രാജേഷ് കോട്ടൂർ, കെ.ടി.പി. രമേഷ്, രാജേഷ് പൊതുവാൾ തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.