ചിറ്റാര്‍: കളിക്കുന്നതിനിടയില്‍ പ്ലാസ്റ്റിക്ക് കയര്‍ കുരുങ്ങി പത്തു വയസുകാരന് മരിച്ചു. ചിറ്റാര്‍ ചരുവില്‍ വീട്ടില്‍ സന്തോഷ് - സതി ദമ്പതികളുടെ മകന് സി. എസ്. ആര്യനാണ് (10)മരിച്ചത്. [www.malabarflash.com]
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് സഹോദരി ആര്യയോടൊപ്പം വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കാപ്പി മരത്തിൽ കെട്ടിയിട്ടിരുന്ന ഊഞ്ഞാല് വള്ളി കഴുത്തില്‍ കുരുങ്ങിയാണ് മരിച്ചത്.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചിറ്റാര്‍ ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്യന്.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചിറ്റാര്‍ ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്യന്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം പത്തനംതിട്ട സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
No comments:
Post a Comment