ഉപ്പള: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; അധ്യാപികമാര്‍ മര്‍ദ്ദിച്ചിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി[www.malabarflash.com]
ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ -മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആയിഷ മെഹ്നാസ്(11 ) ആണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ ഉത്തരക്കടലാസില്‍ ചോദ്യം എഴുതി വെച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ രണ്ടു അധ്യാപികമാര്‍ ചേര്‍ന്ന് മറ്റു കുട്ടികളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചതായി പറയപ്പെടുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ ബഹളം കേട്ടെത്തിയ മറ്റു അധ്യാപികമാരാണ് ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് നിലഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ എത്തിക്കുകയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ ഡിസ്ച്ചാര്‍ജ്ജ് ചെയ്ത് കുട്ടിയെ വീട്ടിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ജില്ലാ പോലീസ് ചീഫിന്റെനിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം എസ് ഐ വീട്ടിലെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം മെഹ് നാസിന് അപസ്മാര രോഗമുണ്ടായിരന്നതായി ബന്ധുക്കളും സ്‌കൂള്‍ അധികൃതരും പറയന്നു. അധ്യാപിക ഡസ്റ്റര്‍ കൊണ്ട് അടിക്കുകമാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
No comments:
Post a Comment