കാസര്‍കോട്: പ്രമാദമായ മുഹമ്മദ് സിനാന്‍ വധക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികളായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.[www.malabarflash.com]
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി എന്‍ ഇബ്രാഹിമും പ്രതികള്‍ക്ക് വേണ്ടി ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് ഹാജരായത്.
കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് നാരായണ കിണിയാണ് കേസില്‍ വിധി പറഞ്ഞത്.
2008 ഏപ്രില്‍ 16 നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്‌ന മന്‍സിലിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊലചെയ്യപ്പെട്ടത്.
48 സാക്ഷികളില്‍ 23 സാക്ഷികളെയാണ് വിസ്തരിച്ചത്. കാസര്‍കോട് തുടര്‍ച്ചയായുണ്ടായ കൊലപാതക പരമ്പരയിലാണ് സിനാനും കൊല്ലപ്പെട്ടത്.
No comments:
Post a Comment