Latest News

സിനാന്‍ വധം: പ്രതികളെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി

കാസര്‍കോട്: ടൗണിലെ ആനബാഗിലു റോഡില്‍ പകല്‍വെളിച്ചത്തില്‍ നടന്ന കൊലപാതമായിട്ടും സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടായില്ലെന്ന് മുഹമ്മദ് സിനാന്‍ വധക്കേസ് പ്രതികളെ വെറുതെവിട്ട് 109 ഖണ്ഡികകളുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.[www.malabarflash.com]

നിരവധിപേര്‍ സംഭവംകണ്ടതായി ഒന്നാംസാക്ഷിയും പരാതിക്കാരനുമായ മുഹമ്മദലി പ്രഥമവിവര റിപ്പോര്‍ട്ടില്‍ മൊഴിനല്‍കിയിട്ടുണ്ട്. പക്ഷെ, കേസന്വേഷിച്ച ഇരുപത്തിരണ്ടാം സാക്ഷിയായ അന്നത്തെ കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഇതില്‍ ഒരാളെപ്പോലും കണ്ടെത്താനായില്ല. ഭയംകൊണ്ടാകാം ദൃക്‌സാക്ഷികള്‍ മുന്നോട്ടുവരാതിരുന്നത്.

ഇത്തരം സാഹചര്യത്തില്‍ സാഹചര്യത്തെളിവുകളും പരോക്ഷ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നത്. അത് മതിയായ രൂപത്തിലായാലേ പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കോടതിക്കാവൂ.

അതേസമയം, അത്തരം തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടാനുള്ള സാധ്യത എപ്പോഴുമുണ്ട്. ഈ കേസില്‍ അന്വേഷണോദ്യോഗസ്ഥന്‍ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ കാരണം അദ്ദേഹത്തിനേ അറിയാവൂ. പ്രോസിക്യൂഷന്റെ പത്തൊന്‍പതാം സാക്ഷിയുടെ (അന്നത്തെ കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍) സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കത്തിക്കുത്ത് നടന്ന വിവരം ലഭിച്ചിട്ടും വേഗത്തില്‍ നടപടിയെടുക്കുന്നതില്‍ അദ്ദേഹം വീഴ്ചവരുത്തി.

ഈ അലംഭാവവും നപടിയില്ലായ്മയും മൂലമാണ് കുറ്റവാളിയെ ശിക്ഷിക്കുക എന്ന പ്രാഥമിക കടമ നിര്‍വഹിക്കാന്‍ കോടതിക്ക് കഴിയാതെപോയത്.

കുറ്റവാളിയെ ശിക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യമാണ്. കേസിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ കോടതിക്ക് നിരാശയുണ്ട്. കൊലപാതകവുമായി പ്രതികളെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊലപാതം ആരുചെയ്തു എന്ന ചോദ്യത്തിന് മറുപടിപറയാന്‍ കോടതിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയക്കുന്നു -ജഡ്ജി മനോഹര്‍ കിണി വിധിന്യായത്തില്‍ വ്യക്തമാക്കി.

കാസര്‍കോട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു സിനാന്റെ കൊലപാതകം. രണ്ടുദിവസംമുമ്പ് വിഷുദിനത്തില്‍ സന്ദീപ് എന്ന ചെറുപ്പക്കാരന്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം കുത്തേറ്റ് മരിച്ചിരുന്നു. സിനാന്‍ വധക്കേസില്‍ 51 പേരെയാണ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. ഇതില്‍ 23 പേരെ വിസ്തരിച്ചു.

സിനാൻ വധക്കേസ്; പ്രതികളെ വെറുതെ വിട്ടു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.