Latest News

ഹാദിയയുടെ ജീവന്‍ അപകടത്തിലെന്ന് അഡ്വ. കെസി നസീര്‍

വൈക്കം: കോടതി നിര്‍ദേശപ്രകാരം പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഡോ. ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്ന് വെളിപ്പെടുത്തല്‍.[www.malabarflash.com] 

ഹാദിയയുടെ വീട്ടില്‍ കാവല്‍ നില്‍ക്കുന്ന ഒരു പോലീസുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് അഡ്വ. കെസി നസീര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഹാദിയയെ വീട്ടിനകത്തിട്ട് മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും അവര്‍ ചിലപ്പോള്‍ ഹാദിയയെ കൊലപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹാദിയ കേസിലെ അഭിഭാഷകന്‍ കൂടിയായ കെസി നസീര്‍ പറഞ്ഞു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഹാദിയയുടെ ജീവന്‍ അപകടത്തിലാണ്..
ഹാദിയയെ ആ വീട്ടിനകത്തിട്ട് അച്ഛനും അമ്മയും ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു..
ആ കുട്ടിയെ അവര്‍ കൊല്ലും.
അല്ലെങ്കില്‍ ഭ്രാന്തിയാക്കും.

ഇത് പറയുന്നത് വേറെയാരുമല്ല..
വൈക്കത്ത് ഹാദിയയെ തടവിലിട്ടിരിക്കുന്ന വീട്ടില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാരില്‍ മനുഷ്യത്വം അവശേഷിക്കുന്ന ഒരാളാണ്.

പരസ്യമായി പറയാന്‍ അവര്‍ ഭയപ്പെടുകയാണ്. അവരുടെ കരിയറിനെ ബാധിക്കുമത്രേ.. ശരിയാണ് …
കേരള പോലീസിലെ RSS സ്വാധീനം അത്രമേല്‍ പ്രകടമാണല്ലോ..

ഇനിയും പ്രതികരിക്കാത്ത കേരള ഭരണകൂടവും വനിതാ കമ്മീഷനും മഹിളാസംഘനെകളുമൊക്കെ ഹാദിയയുടെ മയ്യിത്തില്‍ ഉപചാരമര്‍പ്പിക്കാനാണോ കാത്തിരിക്കുന്നത്.???

നിരവധി തവണ കൗണ്‍സലിംഗ് നടത്തിയിട്ടും മാനസികമായി പീഢിപ്പിച്ചിട്ടും ഇസ്ലാം മതവിശ്വാസം ഉപേക്ഷിക്കാന്‍ ഹാദിയ തയ്യാറായിട്ടില്ല..
RSS രീതിയനുസരിച്ച് അടുത്തത് ശാരീരിക പീഢനങ്ങളും കൊല്ലുമെന്ന ഭീഷണിയുമാണ്.
അതാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഭരണകൂടവും പോലീസും ഇനിയും കണ്ണുതുറന്നില്ലെങ്കില്‍ ആദ്യത്തെ ദുരഭിമാനക്കൊലപാതകത്തിന് കേരളം സാക്ഷിയാകേണ്ടി വരും..

ഇസ്ലാമിനെ വിടൂ.. ഹാദിയ മുസ്ലിമായതാണ് പ്രശ്‌നം എന്നതും വിടൂ..
ഒരു സ്ത്രീ എന്ന നിലക്കോ മനുഷ്യന്‍ എന്ന നിലക്കോ പൗരന്‍ എന്ന നിലക്കോ
ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രിയും വനിതാ സാമാജികരും പ്രതിപക്ഷ നേതാവും വനിതാ കമ്മീഷനും DGP യും ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ടേ പറ്റൂ…



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.