Latest News

ഹിന്ദു വിവാഹ മോചനത്തിന് ആറ് മാസം കാത്തിരിക്കേണ്ട: സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു വിവാഹ മോചനത്തിൽ സുപ്രധാന തിരുത്തലുമായി സുപ്രീം കോടതി. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറുമാസം കാത്തിരിക്കണം. ഈ വ്യവസ്ഥയാണ് കോടതി ഇളവ് ചെയ്തത്.[www.malabarflash.com]

ഇത്രയും സമയം കാത്തിരിക്കേണ്ടത് നിർബന്ധമല്ലെന്നും അതിനാൽ ഉപേക്ഷിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഡിവോഴ്സിനുള്ള ‘കാത്തിരിപ്പ് സമയം’ കോടതി ഒരാഴ്ചയായി ചുരുക്കി. ജസ്റ്റിസുമാരായ എ.കെ.ഗോയൽ, യു.യു.ലളിത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

വിവാഹ മോചനത്തിന്റെ സാഹചര്യം വിലയിരുത്തി കാത്തിരിപ്പ് സമയം എത്ര വേണമെന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാൽ ആറ് മാസം തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കുകയാണ്. ദമ്പതികള്‍ തയാറാണെങ്കില്‍ എത്രയുംവേഗം വിവാഹമോചന നടപടികള്‍ ചെയ്തു തീര്‍ക്കണം. സാധ്യമായ മാർഗങ്ങളെല്ലാം ചെയ്തിട്ടും വേർപിരിയാനാണു ദമ്പതികളുടെ തീരുമാനമെങ്കിൽ അംഗീകരിക്കണം. ഉഭയ സമ്മതപ്രകാരമാണ് വിവാഹമോചനമെങ്കില്‍ നടപടി വേഗത്തിലാക്കുന്നത് ദമ്പതികള്‍ക്ക് ആശ്വാസം നല്‍കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

എട്ടു വർഷമായി വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വിവാഹമോചനത്തിനുള്ള നിർബന്ധിതവും നിയമപരവുമായ കാലതാമസം ഒഴിവാക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. തുടർ ജീവിതത്തിന് ഈ കാലതാമസം തടസ്സമുണ്ടാക്കുന്നതായും ഇവർ വാദിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.