നീലേശ്വരം: നൂറുകണക്കിന് ജനങ്ങളെ അത്ഭുതത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഭാരതത്തിന്റെ മണ്ണിലേക്ക് ആദ്യമായി മാന്ത്രികൻ സുധീർ മാടക്കത്ത് സെല്ലോ ടേപ്പ് എസ്കേപ്പ് അവതരിപ്പിച്ചപ്പോൾ ഇന്ത്യൻ മാന്ത്രിക ചരിത്രത്തിൽ ഒരു പുത്തൻ അദ്ധ്യായം തുന്നിച്ചേർക്കുകയായിരുന്നു.[www.malabarflash.com]
കാണികൾ പരിശോധിച്ച് 50 അടിയോളം വരുന്ന പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മാന്ത്രികനെ ദേഹമാസകലം വരിഞ്ഞുമുറുക്കി കെട്ടുന്നു. തുടർന്ന് സെല്ലോ ടേപ്പു കൊണ്ട്പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ബന്ധസ്ഥത്തിനായ മാന്ത്രികനെ വീണ്ടും ശരീരം മുഴുവനും ബന്ധിക്കുന്നു. ശരീരം ഒന്ന് അനക്കുവാൻ പോലും പറ്റാത്ത രീതിയിൽ നിർത്തിയിരിക്കുന്ന മാന്ത്രികന് രക്ഷപ്പെടുവാൻ ഒരു പഴുതു പോലും ഇല്ലാത്ത അവസ്ഥ.
10 സെക്കന്റ് നേരത്തേക്ക് മാന്ത്രികനെ ഒരു തുണികൊണ്ട് മറച്ചപ്പോൾ മാന്ത്രികൻ രക്ഷപ്പെട്ട് പുറത്തുവന്നു കാണികളെ അഭിവാദ്യം ചെയ്തു. അത്ഭുതത്തിന്റെ മാസ്മരികതയിൽ ആണ്ട ജനങ്ങളുടെ ഹർഷാരവങ്ങൾക്കിടയിൽ മാന്ത്രികൻ കത്തികൊണ്ട് പ്ലാസ്റ്റിക് ഷീറ്റിനെയും സെല്ലോടേപ്പിനെയും വെട്ടിനുറുക്കിയപോൾ കാണാനായത് മാന്ത്രികന് പകരം സഹായിയെ ബന്ധനസ്ഥനാക്കിയിരിക്കുന്നതാണ്.
നീലേശ്വരം വള്ളിക്കുന്ന് സർഗ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് ശ്രീ മഹേശ്വരി ഓഡിറ്റോറിയത്തിലാണ് സുധീർ മാടക്കത്ത് തന്റെ പുതിയ ഇനമായ സെല്ലോ ടേപ്പ് എസ്കേപ്പ്അവതരിപ്പിച്ചത്
തിങ്ങി നിറഞ്ഞ കാണികളോട് മാന്ത്രികൻ പറഞ്ഞു. മാജിക് രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ഇന്ത്യൻ മാജിക് രംഗത്തേക്ക് മാടക്കത്ത് മാജിക് സിൽസിലയുടെ ഒരു എളിയ സംഭാവന അതാണ് സെല്ലോ ടേപ്പ് എസ്കേപ്പ് .
മാജിക് രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സുധീറിനെ കഴിഞ്ഞ ആഗസ്റ്റ് മാസം 5-ാം തിയതി ഡൽഹിയിലെ ഡൽഹി മലയാളി അസോസിയേഷൻ ആദരിച്ചിരുന്നു. പി കെ ബിജു എം.പി, കേന്ദ്ര കായിക മന്ത്രാലയം സെക്രട്ടറി എ.കെ.ദുബെ എന്നിവരാണ് ആദരിച്ചത്.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ആയിരത്തിലധികം വേദികളിൽ തന്റെ 25 ൽ പരം കലാകാരി കലാകാരന്മാർ ചേർന്ന് കൊണ്ടുള്ള മാജിക് സിൽസില എന്ന പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്
രണ്ട് ദേശീയ അവാർഡുകളും 3 ഇന്റർനാഷണൽ അവാർഡുകളും ലഭിച്ച സുധീർ നിരവധി മലയാളം ടിവി ചാനലുകളിലും പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട് നീലേശ്വരം തട്ടാച്ചേരിയിൽ താമസിക്കുന്നു സുധീർ മാടക്കത്ത്
No comments:
Post a Comment