തളിപ്പറമ്പ്: ബാറില്‍ സംഘട്ടനം, കത്തിക്കുത്തേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്. കോള്‍മൊട്ടയില്‍ കഴിഞ്ഞയാഴ്ച്ച ആരംഭിച്ച പോളാരീസ് ബാറിലാണ് ഞായാറാഴ്ച രാത്രി ഒന്‍പതരയോടെ മദ്യപര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.[www.malabarflash.com]
വാക് തര്‍ക്കത്തെ തുടര്‍ന്ന് പുറത്തുപോയി കത്തിയുമായി വന്ന് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറിന് ആഴത്തില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കോടല്ലൂരിലെ പി.കെ.ആനന്ദകൃഷ്ണന്‍(38) മനോജ്(38) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മനോജിന് ഇടതു കൈക്കാണ് കുത്തേറ്റത്. ആനന്ദകൃഷ്ണന്റെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ഇവരെ കുത്തിപ്പരിക്കേല്‍പ്പിച്ച അഴീക്കോട് മൈലാടത്തടത്തെ കൈത്താല ഹൗസില്‍ രാജനെ(43) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

No comments:
Post a Comment