Latest News

സംസ്‌കാരത്തിനുള്ള ഒരുക്കത്തിനിടെ യുവാവ് കണ്ണ് തുറന്നു

കാസര്‍കോട്: സം​സ്ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ യു​വാ​വ് ക​ണ്ണ് തു​റ​ന്നു. പോ​ലീ​സ് ഇ​ട​പെ​ട്ട് യു​വാ​വി​നെ പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.[www.malabarflash.com]
കാസര്‍കോട് ആദൂര്‍ കൊയക്കുട്‌ലുവിലെ ലക്ഷ്മണനാണ്(45) തന്റെ സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിനിടെ മിഴിതുറന്നത്. ഒരാഴ്ച മുമ്പ് ലക്ഷ്മണനെ ആദൂര്‍ പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെ പുലര്‍ച്ചെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ലക്ഷ്മണനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയിലേക്ക് മാറ്റി.

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ല​ക്ഷ്മ​ണ മ​രി​ച്ചെ​ന്ന് ക​രു​തി സം​സ്ക​രി​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ലാ​ണ് ക​ണ്ണു തു​റ​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ആ​ദൂ​ര്‍ പോ​ലീ​സാ​ണ് ഇ​യാ​ളെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.