കൊച്ചി: യൂബര്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് യുവതികളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിന് കൈമാറി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജങ്ഷനിലാണ് സംഭവം.[www.malabarflash.com]
കരിങ്കല്ല് ഉപയോഗിച്ചുള്ള അടിയില്‍ തലയ്ക്ക് പരിക്കുപറ്റിയ ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജങ്ഷനില്‍ നാട്ടുകാരും വ്യാപാരികളും പോലീസ് ട്രാഫിക് വാര്‍ഡനും നോക്കി നില്‍ക്കെയാണ് യുവതികള്‍ ഡ്രൈവറെ മര്‍ദിച്ചത്.
കണ്ണൂര്‍ സ്വദേശിനികളായ യുവതികളെ പിന്നീട് വനിതാ പോലീസെത്തി മരട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ ആലക്കോട് സ്വദേശിനികളായ പുറത്തേല്‍ വീട്ടില്‍ എയ്ഞ്ചല്‍ ബേബി (30), പുറത്തേല്‍ വീട്ടില്‍ ക്ലാര സിബിന്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ എം. ഷീജ (30) എന്നിവര്‍ക്കെതിരെയാണ് മരട് പോലീസ് കേസെടുത്തിട്ടുള്ളത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അക്കൗണ്ടന്റായ തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസില്‍ എത്തിയ ശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്ക് പോകുന്നതിന് യൂബറിന്റെ ഷെയര്‍ ടാക്‌സി (പൂള്‍ബുക്ക്) വിളിച്ചു.
വൈറ്റിലയില്‍ എത്തിയതോടെ, ഇവിടെ ബുക്ക് ചെയ്ത് കാത്തിരുന്ന രണ്ട് സ്ത്രീകളും കാറില്‍ കയറാനെത്തി. എന്നാല്‍ തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ കയറുന്നത് അനുവദിക്കില്ലെന്നും അതിനാല്‍ ഇയാളെ ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. ഷിനോജാണ് ആദ്യം ബുക്ക് ചെയ്ത് കയറിയതെന്നും ഇറക്കിവിടാനാകില്ലെന്നും ഡ്രൈവറും വ്യക്തമാക്കി.
തര്‍ക്കം മുറുകിയതോടെ താന്‍ മുന്‍ സീറ്റിലേക്ക് മാറാന്‍ തയ്യാറാണ്, നിങ്ങള്‍ ഒന്നിച്ച് പിന്നില്‍ ഇരുന്നോളൂ എന്ന് ഷിനോജ് പറഞ്ഞെങ്കിലും, ഷിനോജിനെ പുറത്താക്കി തങ്ങള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്ന വാശിയില്‍ യുവതികള്‍ ഉറച്ചുനിന്നു.
തര്‍ക്കം കണ്ട് ട്രാഫിക് വാര്‍ഡനും നാട്ടുകാരും ചുറ്റും കൂടി. തുടര്‍ന്ന് കലിപൂണ്ട യുവതികള്‍ കാറിന്റെ ഡോര്‍ വലിച്ചടച്ചു. യുവതികള്‍ അസഭ്യം പറഞ്ഞത് ഡ്രൈവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഷെഫീക്കിന്റെ മുണ്ട് വലിച്ചുകീറിയ ശേഷം മൂന്ന് യുവതികളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
യുവാവിനെ പരിധി വിട്ട് മര്‍ദിക്കുന്നതു കണ്ട് ക്ഷമകെട്ട നാട്ടുകാര്‍ മൂവരെയും തടഞ്ഞുവച്ച് പോലീസിലേല്‍പ്പിച്ചു. മരട് സ്റ്റേഷനിലെത്തിച്ച യുവതികളെ മൊഴിയെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വിവരമറിഞ്ഞ് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി. ഷംസ് സ്റ്റേഷനിലെത്തി. മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്തതായി മരട് എസ്.ഐ. സുജാതന്‍ പിള്ള അറിയിച്ചു.

No comments:
Post a Comment