Latest News

ഗുർമീതിന്റെ ആശ്രമത്തിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തത് 600 ഓളം മനുഷ്യാസ്ഥികൂടകങ്ങൾ

സിര്‍സ: ഗുർമീതിന്റെ ദേരാ സച്ചാ സൗദ ആശ്രമത്തിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തത് 600 ഓളം അസ്ഥികൂടങ്ങൾ. ബലാത്സംഗ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഗുര്മീത് റഹീം സിങ്ങിന്റെ താമസസ്ഥലത്തിനടുത്ത് നിന്നാണ് അന്വേഷണ സംഘം അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.[www.malabarflash.com]

ദേരാ സച്ചാ സൗദ ആശ്രമ ചെയർപേഴ്‌സൺ വിപാസന ഇൻസാനെ, ദേരാ മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഡോ.പി.ആർ.നയിൻ എന്നിവരെ സംയുക്തമായി ചോദ്യം ചെയ്താണ് മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഇവർ നൽകിയ സൂചനകളനുസരിച്ച് ഗുർമീത് റഹീം സിങ്ങ് താമസിച്ചിരുന്നതിനടുത്ത് ഭൂമി കുഴിച്ച് നടത്തിയ പരിശോധനയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തി.

ആശ്രമത്തിൽ വച്ച് കൊല്ലപ്പെട്ടവരുടേയോ പീഡനത്തിന് ഇരയായവരുടേയോ ആകാം അസ്ഥികൂടങ്ങളെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

അതേസമയം മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണന്ന് ഗുർമീതിന്റെ അനുയായികൾ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.