ഉദുമ: മാങ്ങാട്ട് സി പി എം കോണ്‍ഗ്രസ് സംഘര്‍ഷം. സ്ത്രീകള്‍ ഉള്‍പെടെ നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്ങാട്ട് നേരത്തെ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകനായിരുന്ന എം ബി ബാലകൃഷ്ണന്റെ ഭാര്യ കെ വി അനിത, ഏളേമ്മ ജാനകി, ബന്ധു ദേവകി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മാങ്ങാട്ടെ പ്രഭാകരന്റെ മകന്‍ പ്രവിരാജ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]
ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലക്യഷ്ണനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി ആര്യടുക്കത്തെ കുട്ടാപ്പി എന്ന പ്രജിത്തിന്റെ നേതൃത്വത്തിലെത്തിയെ കോണ്‍ഗ്രസുകാരാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിക്കുന്നു.
സിപിഐ എം മാങ്ങാട് ബ്രാഞ്ച് സെക്രട്ടറി സുധാകരന്‍ മാങ്ങാടിന്റെ തറവാട് വീടിന് നേരെയും അക്രമുണ്ടായി. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത ശേഷം വീടിനകത്ത് കയറിയാണ് അനിതയെയും ഏളേമ്മ ജാനകി സുധാകരന്റെ സഹോദരന്‍ കുഞ്ഞിരാമന്റെ ഭാര്യ ദേവകി എന്നിവരെ അക്രമിച്ചത്. പരിക്കേറ്റവരെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ചു.
കൂട്ടാപ്പിയുടെ നേത്യത്വത്തില്‍ മംഗലാപുരത്ത് നിന്ന് കാറിലെത്തിയെ ക്വട്ടേഷന്‍ സംഘം ഞായറാഴ്ച വൈകിട്ട് മുതല്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലവിളി നടത്തിയതായി പറയപ്പെടുന്നു. ഇതറിഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ സംഘം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം ആര്യടുക്കത്ത് നിന്ന് കുട്ടാപ്പിയുടെ നേത്യത്വത്തില്‍ 20 ഓളം കോണ്‍ക്രസുകാര്‍ എത്തി സുധാകരന്റെ വീടു അക്രമിക്കുകയായിരുന്നു സി.പി.എം ആരോപിച്ചു.

അതേ സമയം നടന്നുപോവുകയായിരുന്ന പ്രവിരാജിനെ 30 ഓളം വരുന്ന സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരിക്കേറ്റ പ്രവിരാജ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവമറിഞ്ഞെത്തിയ ബേക്കല്‍ സിഐ വി കെ വിശംഭരന്റെ നേതൃത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
No comments:
Post a Comment