Latest News

2000, 500 നോട്ടുകള്‍ രാജ്യത്ത്‌ ആവശ്യമില്ല: ചന്ദ്രബാബു നായിഡു

അമരാവതി: മൂല്യം കൂടിയ നോട്ടുകള്‍ നിരോധിച്ചാല്‍ തന്നെ കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത അവസാനിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു.[www.malabarflash.com]

2000 രൂപ, 500 രൂപ നോട്ടുകള്‍ ആവശ്യമില്ല. വേണ്ടത് 100 രൂപ, 200 രൂപ നോട്ടുകളാണ്. ഇതിനു മുകളിലേക്കുള്ള വലിയ ഇടപാടുകള്‍ ഓണ്‍ലൈന്‍ മുഖേന നടത്താന്‍ സാധിക്കണം. ഇത് വഴി സാമ്പത്തിക മേഖലയിലെ അഴിമതി വേരോടെ അറുത്ത് മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് ചന്ദ്രബാബു നായിഡു. 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നത് കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി സ്വാഗതം ചെയുന്നതിനൊപ്പം 2000 രൂപ ഇറക്കിയ നടപടിയില്‍ അനിഷ്ടടവും അദ്ദേഹം രേഖപ്പെടുത്തി.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.