Latest News

ബംഗളൂരുവിൽ ഇരുനില വീട്​ തകർന്ന്​ ഏഴുമരണം

ബംഗളൂരു: കർണാടകയിൽ ഇരുനില വീട്​ ഇടിഞ്ഞു വീണ്​ ഏഴുപേർ മരിച്ചു. അവശിഷ്​ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്​ കരുതുന്നു. ബംഗളൂരുവിലെ എജിപുരയിൽ ഞായാറാഴ്ച രാവിലെയാണ്​ സംഭവം.[www.malabarflash.com] 

വീട്ടിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ്​ അപകടമുണ്ടായതെന്ന്​ കരുതുന്നു. വീടിന്​ 20 വർഷം പഴക്കമുണ്ട്​. രാവിലെ ഏഴുമണിയോടെ ഉഗ്ര ശബ്​ദം കേട്ട്​ നോക്കിയപ്പോഴേക്കും വീട്​ തകർന്നു വീണിരുന്നെന്ന്​ സമീപവാസികൾ പറഞ്ഞു.

അഗ്​നി ശമന സേനയി​ലെയും ദുരന്ത നിവാരണ സേനയി​െലയും അംഗങ്ങൾ ഉടൻ സ്​ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. കലാവതി(68),​ രവിചന്ദ്രൻ (30) എന്നിവരെയാണ്​​ തിരിച്ചറിഞ്ഞത്​. അവശിഷ്​ടങ്ങളിൽ നിന്ന്​ രക്ഷപ്പെടുത്തിയ രണ്ടു കുട്ടികൾ ഗുരുതരാവസ്​ഥ തരണം ചെയ്​തതായി പോലീസ്​ പറഞ്ഞു. 

ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്​ഡി സ്​ഥലം സന്ദർശിച്ചു. കെട്ടിടം ഗുണേഷ്​ എന്നയാളുടെ ഉടമസ്​ഥതയിലുള്ളതാണെന്നും നാലു കുടുംബങ്ങൾക്ക്​ വാടകക്ക്​ നൽകിയതാണെന്നും ആഭ്യന്തരമന്ത്രി അറിയച്ചു.

മരിച്ചവരിൽ തിരിച്ചറിഞ്ഞ രണ്ടുപേരും താഴെ നിലയിൽ താമസിക്കുന്നവരാണ്​. താഴെ നിലയിൽ താമസിക്കുന്ന മറ്റ്​ കടുംബാംഗങ്ങൾ കെട്ടിടാവശിഷ്​ടത്തിൽ പൊട്ടിട്ടു​ണ്ടാകാമെന്നാണ്​ കരുതുന്നത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.