Latest News

മൊഗ്രാല്‍ റഹ്മത്ത് നഗര്‍ മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് റോഡ് ഗതാഗതയോഗ്യമാക്കണം: സി.പി.ഐ.എം

മൊഗ്രാല്‍: റഹ്മത്ത് നഗര്‍ മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് റോഡ് ഗതാഗതയോഗ്യതയല്ലതായിരിക്കുകയാണ്. നാഷണല്‍ ഹൈവേയേയും മൊഗ്രാല്‍ മായിപ്പാടി PWD റോഡിനെയും ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡിലൂടെ ദിവസന്തോറും നൂറുകണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്.[www.malabarflash.com]

ഇവിടെ അപകടം തുടര്‍ കഥയാണ്. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ റോഡിലെ കല്ല് തെറിച്ച് കാല്‍നടയാത്രക്കാര്‍ക്ക് മേല്‍പതിക്കുന്നതും നിത്യ സംഭവമാണ്. 

ഈ റോഡിന്റെ വിഷയവുമായി കുമ്പള ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ റോഡ് കാസറകോട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് കുമ്പള ഗ്രാമ പഞ്ചായത്തിന്റെ വാദം, എന്നാല്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ കുമ്പള ഗ്രാമപഞ്ചായത്തിന്റെ അതീനതയിലാണെന്നും പറഞ്ഞ് പരസ്പരം പഴിചാരുകയാണ്. 

16,17 വാര്‍ഡ് മെമ്പര്‍മാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും അനങ്ങാപാറ നയം അവസാനിപ്പിക്കണമെന്നും ഈ റോഡ് പുനര്‍നിര്‍മ്മിക്കണമെന്നും സി.പി.ഐ.എം മൊഗ്രാല്‍ ബണ്ണാത്തംകടവ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെടുന്നു. 

മൊഗ്രാല്‍ ബണ്ണാത്തംകടവ് സഖാവ് വി. വാസു നഗറില്‍വെച്ച് നടന്ന സമ്മേളനം സി.പി.ഐ.എം. ജില്ലാകമ്മിറ്റി അംഗവം രഗുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. . അബ്ബാസ് നടുപ്പളം അദ്ധ്യക്ഷതവഹിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി മുഹമ്മദ് ജംഷാദ് മൊഗ്രാലിനെ തിരഞ്ഞെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.