Latest News

തളങ്കര മാലിക് ദിനാര്‍ മഖാമില്‍ നടന്ന അത്ഭുത സംഭവം; തളങ്കര കെ കെ പുറത്തെ ഷാഫിയുടെ നഷ്ടപ്പെട്ട കാഴ്ച ശക്തി തിരിച്ചു കിട്ടി

കാസര്‍കോട്: തളങ്കര കെ കെ പുറത്തെ അറുപത്തി രണ്ടുകാരാനായ ഷാഫിക്കിത് സന്തോഷത്തിന്റെ ദിനങ്ങളാണ്. ആറു മാസം മുമ്പ് നഷ്ടപ്പെട്ട കാഴ്ച ശക്തി തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഷാഫിയും കുടുംബവും. ഇക്കഴിഞ്ഞ 12 നാണ് ഷാഫിയുടെ നഷ്ടപ്പെട്ട കാഴ്ച ശക്തി അത്ഭുതകരമായി തിരിച്ചു കിട്ടിയത്. [www.malabarflash.com]

കാസര്‍കോട് തളങ്കര മാലിക്ദീനാര്‍ മഖാമില്‍ ഉറൂസ് പരിപാടിയുടെ ഭാഗമായുളള മതപ്രഭാഷണം തുടങ്ങുന്ന ദിവസം സിയാറത്തിനെത്തിയതായിരുന്നു ഷാഫി. തന്റെ കാഴ്ച നഷ്ടപ്പെട്ട ദു:ഖത്താല്‍ മഖാമിലിരുന്ന് സര്‍വ്വ ശക്തനായ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ പെട്ടെന്ന് ഷാഫി ബോധരഹിതനായി വീഴുകയായിരുന്നു. മഖാമിലുണ്ടായിരുന്ന മററുളള വിശ്വാസികള്‍ പരിചരണത്തില്‍ ബോധം തിരിച്ചു കിട്ടിയപ്പോള്‍ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടിയതായി ഷാഫി പറയുന്നു.

Shafi-malabarflash.com
കാഴ്ച ശക്തി തിരിച്ചു കിട്ടിയ ഷാഫി 
പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ പെടുന്നനെ തലയ്ക്ക് പിന്നില്‍ അടിയേറ്റ പോലെ അനുഭവപ്പെടുകയും. കണ്ണില്‍ നിന്നും എന്തോ പാറിയകന്ന പോലെ തോന്നിയെന്നും ഷാഫി പറയുന്നു.

ഷാഫിക്ക് ആറു മാസം മുമ്പാണ് ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്. മറ്റേ കണ്ണിനും പിന്നീട് കാഴ്ചയ്ക്ക് മങ്ങലേറ്റിരുന്നു. 

വിദഗ്ദ ചികിത്സയിലൂടെ കാഴ്ച ശക്തി തിരിച്ചുകിട്ടുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടന്ന് മംഗളൂരുവിലെ പ്രമുഖ ആശുപത്രിയിലെത്തി ചികിത്സ തുടങ്ങാനിരിക്കെയാണ് ഷാഫി കഴിഞ്ഞയാഴ്ച മാലിക് ദീനാര്‍ മഖ്ബറയില്‍ സിയാറത്തിനെത്തിയത്.
മാലിക് ദീനാര്‍ ഉറൂസ് നടക്കുന്ന സമയത്തുണ്ടായ ഈ അത്ഭുത സംഭവം സോഷ്യല്‍ മീഡിയകളിലും മററും വ്യാപകമായി പ്രചരിക്കുന്നുണ്ട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.