ബദിയടുക്ക: പട്ടികജാതി വിഭാഗത്തില്‍പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌നേഹം നടിച്ചു കൊണ്ടു പോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.[www.malabarflash.com]
പിലാങ്കട്ടയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജേഷാ(23)ണ് അറസ്റ്റിലായത്. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിനാണ് കേസ്.
ഓണപ്പരീക്ഷക്ക് ശേഷം വിദ്യാര്‍ത്ഥിനി സ്‌കൂളിലെത്താത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്.
സ്‌നേഹം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പല തവണയായി പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.
No comments:
Post a Comment