കാസര്‍കോട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കോടിച്ച അധ്യാപകന് പരിക്കേറ്റു. ദേളി സഅദിയ ദഅ്‌വ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശിയും തളിപറമ്പ വളക്കൈയില്‍ താമസക്കാരനുമായ മുഹമ്മദ് ഷാഫിയുടെ മകന്‍ മര്‍സൂക്കാ (16)ണ് മരിച്ചത്.[www.malabarflash.com]
സഅദിയ കോളേജിലെ അധ്യാപകന്‍ അബ്ദുല്ല നൂറാനി (26) യെ നിസാര പരിക്കുകളോടെ സഅദിയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ ആറരയോടെ മേല്‍പറമ്പ് ഒറവങ്കരയിലാണ് അപകടം.
ഉമ്മ ഖദീജയുടെ നാടായ തളിപ്പറമ്പില്‍ നിന്ന് ട്രെയിന്‍ വഴി കോളേജിലേക്ക് വരുന്ന മര്‍സൂക്കിനെ കളനാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അബ്ദുല്ല നുറാനി സ്‌കൂട്ടറില്‍ കൊണ്ടുവരുന്നതിനിടെയാണ് അപകടം നടന്നത്. എതിരെ വന്ന ടെമ്പോ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
നാട്ടുകാര്‍ ഇരുവരേയും ആസ്പത്രിയില്‍ എത്തിച്ചു. മര്‍സൂക്കിന്റെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മഹ്‌റൂഫ ഏക സഹോദരിയാണ്.
No comments:
Post a Comment