ന്യൂഡൽഹി: പെണ്‍കുട്ടിയുടെ ശൈശവ വിവാഹ ബന്ധം ഫേസ്ബുക്ക് ചിത്രത്തിന്റെ അടിസ്ഥാനത്തിൽ കോടതി അസാധുവാക്കി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണു സംഭവം. സുശീല ബിഷ്ണോയ് എന്ന കൗമാരക്കാരിയാണു വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ കോടതിയെ സമീപിച്ചത്.[www.malabarflash.com]
2010ലായിരുന്നു സുശീലയുടെ വിവാഹം. വിവാഹസമയത്ത് സുശീലയ്ക്കും ഭർത്താവിനും 12 വയസ്സ് മാത്രമായിരുന്നു പ്രായം. തനിക്കു പ്രായപൂർത്തിയാകാത്ത പ്രായത്തിൽ വീട്ടുകാരും ബന്ധുക്കളും ചേർന്ന് നിർബന്ധിച്ചു തന്നെ വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും മദ്യപാനിയായ ഒരാളുടെ കൂടെയുള്ള ജീവിതം മരണത്തിനു തുല്യമായിരുന്നെന്നും സുശീല കോടതിയെ അറിയിച്ചു.
എന്നാൽ പെണ്‍കുട്ടിയുടെ ആരോപണങ്ങൾ ഭർത്താവ് നിഷേധിച്ചു. വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ ഭർത്താവിന്റെ ഫേസ്ബുക്ക് പേജിലെ ചിത്രം ചതിച്ചു. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു ഇത്. ഈ ചിത്രങ്ങൾ സുശീല കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചു കോടതി വിവാഹബന്ധം അസാധുവാക്കാൻ അനുവദിക്കുകയായിരുന്നു.

No comments:
Post a Comment