കാസര്‍കോട്: പ്രതിശ്രുത വധുവിനെ മാറ്റിയെന്നാരോപിച്ച് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. തന്നെ കാണിച്ച യുവതിയല്ല ഇപ്പോള്‍ വിവാഹത്തിന് തയ്യാറായി നില്‍ക്കുന്നതെന്നായിരുന്നു വരന്റെ വാദം. അതോടെ അടുത്തമാസം നടക്കാനിരിക്കുന്ന വിവാഹം മുടങ്ങി. [www.malabarflash.com]
യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ അടുത്തെത്തി. വിവാഹ നിശ്ചയത്തിന്റെ രേഖകളെല്ലാം ഹാജരാക്കിയിരുന്നു. വിവാഹ നിശ്ചയ സമയത്ത് എടുത്ത ഫോട്ടോയും ഇതിലുണ്ടായിരുന്നു.
ഫോട്ടോ തെളിവായി എടുത്ത എസ്.ഐ ഇത് തന്നെയല്ലേ വധുവെന്ന് വരനോട് ചോദിച്ചു. അതോടെ വരന്റെ കള്ളത്തരം പൊളിഞ്ഞു. തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്നും മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്നുപറഞ്ഞു. അതോടെ വിവാഹ നിശ്ചയത്തിന് ചെലവായ 17,000 രൂപ നല്‍കി തര്‍ക്കം പരിഹരിച്ചു.
No comments:
Post a Comment