അജ്മാൻ: വിദ്യാർത്ഥിനിയെ ബസിൽ തനിച്ചാക്കി പുറത്തുപോയ ഡ്രൈവർ സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റിൽ. ഭാഷ, കംപ്യൂട്ടർ, മ്യൂസിക് എന്നിവ പഠിപ്പിക്കുന്ന പ്രമുഖ സ്ഥാപനത്തിലെ ബസ് ഡ്രൈവറാണ് അറസ്റ്റിലായത്.[www.malabarflash.com]
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കീഴിലുള്ള അടച്ചിട്ട ബസിൽ എട്ടുവയസ്സുള്ള പെൺകുട്ടിയെ കണ്ട ഒരാൾ ബസ് ചില്ല് ഇളക്കി മാറ്റി കുട്ടിയെ പുറത്തിറക്കി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അജ്മാനിലെ ലീവാറ മേഖലയിലെത്തിയ പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ ' കുട്ടിയെ കണ്ടെത്തിയ വിവരം കിട്ടിയ ഉടനെ പൊലീസ് സംഭവ സ്ഥലത്ത് എത്തി. ബസിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയ ആളോടൊപ്പമാണ് കുട്ടി ഉണ്ടായിരുന്നത്.
‘രാവിലെ പതിവുപോലെ പരിശീലന സ്ഥാപനത്തിലേക്കായി ബസിൽ കയറിയ ഞാന്‍ ഉറങ്ങിപ്പോയി. മറ്റു കുട്ടികൾ ഇറങ്ങിയപ്പോൾ കൂടെ ഇറങ്ങാൻ ഇതുമൂലം സാധിച്ചില്ല. ഡ്രൈവർ തന്നെ ദേഹോപദ്രവം ചെയ്തപ്പോഴാണ് ഉണർന്നത്. എന്നെ പുറത്തു പോകാൻ അനുവദിക്കാതെ ഡ്രൈവർ വാതിലും ബസ് ജനലും അടച്ചു താമസയിടത്തേക്ക് പോയി ’. ഇതാണ് ബംഗ്ലാദേശ് ബാലിക പോലീസിനോട് പറഞ്ഞത്. പരിഭ്രാന്തിയിലായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം സാമൂഹിക ക്ഷേമ വകുപ്പിന് പോലീസ് കൈമാറുകയാണ് ചെയ്തത്.
പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച ഡ്രൈവർ , കുട്ടി ബസിൽ ഉള്ളത് അറിയാതെയാണ് ബസ് ഭദ്രമാക്കി വീട്ടിലേക്ക് പോയതന്നും മൊഴി നൽകിയിട്ടുണ്ട്.

No comments:
Post a Comment