ന്യൂഡൽഹി: കാലിക്കടത്തുസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ അതിർത്തി രക്ഷസേനയിലെ കമാൻഡർ കൊല്ലപ്പെട്ടു. ബി.എസ്.എഫ് 145ാം ബറ്റാലിയനിലെ സെക്കൻഡ് ഇൻ കമാൻഡ് റാങ്കിലുള്ള ഒാഫിസർ ദീപക് കെ. മൊൻഡലാണ് ത്രിപുരയിലെ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലുണ്ടായ ആക്രമണത്തിൽ മരിച്ചത്.[www.malabarflash.com]
16നാണ് ദീപകിന് തലക്കും കാലിനും ഗുരുതര പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. അതിർത്തിയിൽ കാലികളെ കടത്താനുള്ള ശ്രമം പട്രോളിങ് സംഘം തടഞ്ഞപ്പോൾ കള്ളക്കടത്തുകാർ ദീപകിനുനേരെ വാഹനം ഒാടിച്ചുകയറ്റുകയായിരുന്നു.

No comments:
Post a Comment