ആലപ്പുഴ: കാണാതായ യുവ കലാകാരനെ മരിച്ചനിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് 11ാം വാർഡിൽ വളമംഗലം ചെത്തിക്കാട്ട് വീട്ടിൽ പി.കെ. രഘുവരന്റെ മകൻ വിഷ്ണു(27)വിന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ കൊച്ചി ഹാർബറിൽനിന്നു കണ്ടെത്തിയത്. കുറുങ്കുഴൽ വാദകനായിരുന്നു. കഴിഞ്ഞ 27 മുതൽ ഇയാളെ കാണാനില്ലായിരുന്നു.[www.malabarflash.com]
തുടർന്ന് ബൈക്ക് അരൂർ ബൈപാസ് റോഡിൽനിന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളോടൊപ്പം അരൂരിൽ വരുന്നതു വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. അമ്മ: ഷീല, സഹോദരി വിഷ്ണുപ്രിയ

No comments:
Post a Comment