Latest News

ആർഎസ്എസ് പരിപാടി നടത്താനിരുന്ന ഗ്രൗണ്ടിൽ ബോംബ് കണ്ടെത്തി

കണ്ണൂർ: ആർഎസ്എസിന്റെ വിജയദശമി പരിപാടി നടക്കാനിരുന്ന ഗ്രൗണ്ടിൽ നാടൻബോംബ് കണ്ടെത്തി. തലശ്ശേരിയിൽ പഥസഞ്ചലനവും പൊതുയോഗവും നടക്കാൻ തയാറാക്കിയ പാലയാട് ചിറക്കുനിയിലെ ധർമടം പഞ്ചായത്ത് മിനിസ്റ്റേഡിയത്തിലാണ് രാവിലെ ആറോടെ ബോംബ് കണ്ടത്.[www.malabarflash.com] 

രാവിലെ ഗ്രൗണ്ട് ഒരുക്കാൻ എത്തിയ ആർഎസ്എസ് പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നു പോലീസിനെ വിവരം അറിയിച്ചു.

സ്റ്റേഡിയത്തിലെ സ്റ്റേജിനു മുൻപിലായിരുന്നു ബോംബ് വച്ചിരുന്നത്. വിവരം അറിഞ്ഞു ധർമടം പോലീസും ബോംബ് സ്ക്വാഡും എത്തി ബോംബ് പരിശോധിച്ചു.

പ്രാന്തീയ സഹ കാര്യവാഹക് എം. രാധാകൃഷ്ണൻ പങ്കെടുക്കേണ്ട പൊതുയോഗത്തിനും പഥസഞ്ചലനത്തിനുമായാണ് ഗ്രൗണ്ട് ഒരുക്കിയിരുന്നത്. വൈകിട്ട് ഇതേ ഗ്രൗണ്ടിൽ തന്നെ പരിപാടി നടന്നു.

വിജയദശമി പരിപാടി അലങ്കോലപ്പെടുത്താനായി സിപിഎം ആണ് ഗ്രൗണ്ടിൽ ബോംബ് വച്ചതെന്ന് ആർഎസ്എസ്ആരോപിച്ചു. രാവിലെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒട്ടേറെ പേർ വ്യായാമത്തിനായി എത്തുന്നതാണ് ഈ ഗ്രൗണ്ട്. ഇതിന്റെ മധ്യത്തിലാണ് സ്ഫോടകവസ്തു കണ്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.