Latest News

ബായാര്‍ സ്വലാത്ത് ഒക്‌ടോബര്‍ 20 ന്

ബായാര്‍: പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസ് ഒക്‌ടോബര്‍ 20 വെള്ളിയാഴ്ച്ച മഗ്‌രിബ് നമസ്‌ക്കാരാനന്തരം നടക്കും. അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി സ്വലാത്ത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും.[www.malabarflash.com] 

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി , റഫീഖ് സഅദി ദേലംപാടി ഉല്‍ബോധന പ്രഭാഷണം നടത്തും.
ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , അബ്ദുല്‍ നാസര്‍ ബന്താട്, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ , സിദ്ധീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, സ്വാദിഖ് ആവളം, മുഹമ്മദ് എം പി, അബ്ദുല്‍ റസ്സാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.