ഉദുമ: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ- ദേശീയവിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 9, 10, 11 തിയതികളില്‍ ഡല്‍ഹിയില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെയും ധര്‍ണയുടെയും ഭാഗമായി സംയുക്ത ട്രെഡ് യൂണിയന്‍ ഉദുമ മണ്ഡലം വാഹനപ്രചാരണ ജാഥ നടത്തി. [www.malabarflash.com]
ബോവിക്കാനത്ത് എഐടിയുസി ജില്ലാ സെക്രട്ടറി കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി സി കുമാരന്‍ അധ്യക്ഷനായി. പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. രാവിലെ ബോവിക്കാനത്ത് നിന്നാരംഭിച്ച ജാഥ വൈകിട്ട് പുല്ലൂരില്‍ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ പി മണിമോഹന്‍, ഉപലീഡര്‍ ടി ചന്ദ്രശേഖരന്‍, മാനേജര്‍ അബൂബക്കര്‍ കണ്ടത്തില്‍ ഷെരീഫ് കൊടുവഞ്ചി, തോമസ് സെബാസ്റ്റിയന്‍, വി രാജന്‍, എന്‍ ടി ലക്ഷ്മി, എം അമ്പൂഞ്ഞി, ഷെരീഫ് കുണിയ, കെ കൃഷ്ണന്‍, സുരേഷ്ബാബു പെരുമ്പള, രാമന്‍പിള്ള, ഉപേന്ദ്രന്‍ ആചാരി എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment