വിദ്യാനഗര്‍: കോഴിക്കോട് സ്വദേശിയെ കാറില്‍ ബലമായി പിടിച്ചുകയറ്റിക്കൊണ്ടുപോയി 7.4 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം റോഡരികില്‍ ഉപേക്ഷിച്ചതായി പരാതി. കോഴിക്കോട് മാനിപ്പുറം വാവാട് സ്വദേശി മുഹമ്മദി(42)നെ അക്രമിച്ചാണ് പണം കവര്‍ന്നത്.[www.malabarflash.com]
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നര മണിക്ക് ഉളിയത്തടുക്കയില്‍ വെച്ച് വെള്ള കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോവുകയും കാറില്‍ വെച്ച് മര്‍ദ്ദിച്ച് പണം കൊള്ളയടിച്ച ശേഷം തെക്കില്‍ പാലത്തിന് സമീപം ഇറക്കിവിട്ടെന്നുമാണ് പരാതി.
മൂക്കില്‍ നിന്ന് ചോര വാര്‍ന്ന് അവശ നിലയില്‍ കണ്ട മുഹമ്മദിനെ നാട്ടുകാരാണ് ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയില്‍ എത്തിച്ചത്. കോഴിക്കോട്ടെ സുഹൃത്ത് ഏല്‍പ്പിച്ച എട്ട് ലക്ഷം രൂപയുമായി കാസര്‍കോട്ടെ സുഹൃത്തുക്കള്‍ക്ക് നല്‍കാനെത്തിയതായിരുന്നു. പയ്യന്നൂരിലെ ഒരാള്‍ക്ക് പതിനായിരം രൂപയും നായന്മാര്‍മൂലയിലെ രണ്ട് പേര്‍ക്കായി 50,000 രൂപയും നല്‍കിയ ശേഷം മൂന്നരയോടെ ഉളിയത്തടുക്കയില്‍ എത്തിയതായിരുന്നു.
സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടെയാണ് കെ.എല്‍ 13 ഡി 4055 നമ്പറുള്ള വെള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതെന്ന് മുഹമ്മദ് വിദ്യാനഗര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു
No comments:
Post a Comment