കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി. മംഗളൂരു വിമാനതാവളത്തിലെത്തിയ യോഗി ആദിത്യനാഥയനെ ബി.ജെ.പി നേതാക്കള്‍ സ്വീകരണം നല്‍കി.[www.malabarflash.com]
കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള പദയാത്രയിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകിട്ട് കണ്ണൂരില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും യോഗി ആദിത്യനാഥ് പ്രസംഗിക്കും.
കേന്ദ്രമന്ത്രിമാരായ ശിവപ്രതാപ് ശുക്ല, അല്‍ഫോന്‍സ് കണ്ണന്താനം, ബിജെപി ന്യൂഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി, എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ എന്നിവരും പദയാത്രയില്‍ പങ്കെടുക്കും. ചൊവ്വാഴ്ച പദയാത്രയ്ക്കു ശേഷം മംഗളൂരുവിലേക്കു തിരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് അമിത് ഷാ വ്യാഴാഴ്ച തിരിച്ചെത്തും.
മമ്പറത്തു നിന്നാരംഭിച്ച് പിണറായി വഴിയുള്ള പദയാത്രയില്‍ അദ്ദേഹം പങ്കെടുക്കും ബുധനാഴ്ച രാവിലെ കീച്ചേരിയില്‍ നിന്നാരംഭിക്കുന്ന യാത്ര കണ്ണൂരില്‍ സമാപിക്കും. വൈകിട്ട് 5.30ന് സ്റ്റേഡിയം കോര്‍ണറില്‍ പൊതുയോഗം.
വ്യാഴാഴ്ച മമ്പറത്തു നിന്നാരംഭിക്കുന്ന പദയാത്ര പിണറായി വഴി തലശ്ശേരിയില്‍ സമാപിക്കും. വൈകിട്ട് 5.30ന് തലശ്ശേരിയില്‍ പൊതുസമാപനം. ആറിനു പാനൂരില്‍ നിന്നാരംഭിക്കുന്ന പദയാത്ര കൂത്തുപറമ്പില്‍ സമാപിക്കുന്നതോടെ ജില്ലയിലെ പര്യടനം അവസാനിക്കും.
No comments:
Post a Comment