മേല്‍പ്പറമ്പ: ചളിയംകോട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേരെ ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. സംഭവം തടയാനെത്തിയ പോലീസുകാരെയും അക്രമി സംഘം മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. [www.malabarflash.com]
മേല്‍പറമ്പ് ചാത്തങ്കൈ മാണിയിലെ ഹമീദിന്റെ മകനും ഇലക്ട്രീഷ്യനുമായ റഫീഖ് (28), ഒപ്പമുണ്ടായിരുന്ന ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും മാണിയിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകനുമായ സമദ് (18) എന്നിവരെയാണ് മേല്‍പറമ്പ് ചളിയംകോട് പാലത്തിന് സമീപത്ത് വെച്ച് ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു സംഭവം.
റഫീഖിനെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്‌നനാക്കിയാണ് മര്‍ദിച്ചത്. അക്രമം തടയാനെത്തിയ പോലീസ് പട്രോളിങ് സംഘത്തിലെ ജയന്‍ എം (36), അനീഷ് കുമാര്‍ (30) എന്നിവരെയാണ് ആക്രമിച്ചത്. പിന്നീട് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:
Post a Comment