Latest News

ഡിജിപിയുടെ പ്രത്യേക പുരസ്‌ക്കാരം നേടിയ ഉദ്യോഗസ്ഥരെ ആദരിച്ചു

ഉദുമ: കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യുറോയില്‍ സുത്യര്‍ഹമായ സേവനത്തിന് 2017ല്‍ ഡിജിപിയുടെ പ്രത്യേക പുരസ്‌ക്കാരം നേടിയ ഉദ്യോഗസ്ഥരായ കാസര്‍കോട് ഇന്റലിജെന്‍സ് ഡിവൈഎസ്പി പാലക്കുന്നിലെ ബാലകൃഷ്ണന്‍ നായര്‍, വിജിലന്‍സ് മുന്‍ സിഐ പാലക്കുന്ന് അരവത്തെ ഡോ: വി ബാലകൃഷ്ണന്‍ എന്നിവരെ പാലക്കുന്ന് ബ്രദേഴ്സ് ക്ലബ് നേതൃത്വത്തില്‍ ആദരിച്ചു.[www.malabarflash.com]

കെ കുഞ്ഞിരാമന്‍ എംഎല്‍എ പരിപാടി ഉല്‍ഘടനം ചെയ്തു. ക്ലബ്ബിന്റ ഉപഹാരം ഇരുവര്‍ക്കും എംഎല്‍എ കൈമാറി. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ജയാനന്ദന്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി അഡ്വ: പി വി സുമേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിജി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.