Latest News

എസ്.എസ്.എൽ.സി പരീക്ഷ മാര്‍ച്ച് ഏഴുമുതല്‍ 26 വരെ

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ 2018 മാര്‍ച്ച് ഏഴുമുതല്‍ 26 വരെ നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്​ടർ കെ.വി. മോഹൻകുമാറി​​ന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്​മന്റെറ്​ പ്രോ​ഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ്​ യോഗത്തിലാണ്​ പരീക്ഷതീയതി സംബന്ധിച്ച് തീരുമാനമെടുത്തത്​.[www.malabarflash.com]

പരീക്ഷ രാവിലെ നടത്തുന്നത് സംബന്ധിച്ചുള്ള ശിപാര്‍ശ സര്‍ക്കാറിന്​ സമർപ്പിക്കാനും യോഗം തീരുമാനിച്ചു. നിലവിലുള്ള സർക്കാർ ഉത്തരവ്​ പ്രകാരം ഉച്ചക്ക്​ ശേഷമാണ്​ പരീക്ഷ നടത്തേണ്ടത്​. എന്നാൽ പരീക്ഷകാലത്തെ കാലാവസ്​ഥ കൂടി പരിഗണിച്ച്​ പരീക്ഷ രാവിലത്തേക്ക്​ മാറ്റണമെന്നാണ്​ ശിപാർശ. ചോദ്യപേപ്പറുകൾ ബാങ്ക്​ ലോക്കറിൽ സൂക്ഷിച്ച്​ അതത്​ ദിവസം സ്​കൂളിൽ എത്തിക്കുന്ന രീതിയാണ്​ നേരത്തെ സർക്കാർ അംഗീകരിച്ചത്​. എന്നാൽ ഹയർസെക്കൻഡറി പരീക്ഷക്ക്​ ഇൗ രീതിയില്ലെന്നും ഉച്ചക്ക്​ ശേഷം പരീക്ഷ നടത്തുന്നത്​ വിദ്യാർഥികൾക്ക്​ പ്രയാസം സൃഷ്​ടിക്കുമെന്നും യോഗം വിലയിരുത്തി. പരീക്ഷ ടൈംടേബിളിനും യോഗംഅംഗീകാരം നൽകി.

മാര്‍ച്ച് ഏഴ്​ -ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്, എട്ട്​ -ഒന്നാംഭാഷ പാര്‍ട്ട് രണ്ട്, 12 -രണ്ടാംഭാഷ -ഇംഗ്ലീഷ്, 13 -മൂന്നാംഭാഷ ഹിന്ദി, 14 -ഉൗര്‍ജതന്ത്രം, 19 -ഗണിതശാസ്ത്രം, 21 -രസതന്ത്രം, 22 -ജീവശാസ്ത്രം, 26 -സോഷ്യല്‍ സയന്‍സ്. ഫെബ്രുവരി 12 മുതല്‍ 21 വരെ എസ്.എസ്.എൽ.സി മോഡല്‍ പരീക്ഷ നടക്കും. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ട് വരെ ഐ.ടി പ്രാക്​ടിക്കൽ പരീക്ഷയും നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.