ഗുണ്ടൂര്‍: കാഡ്ബറി ഇന്ത്യയുടെ മേല്‍നോട്ടം വഹിക്കുന്ന മോണ്ടല്‍സ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന് ഉപഭോക്തൃ ഫോറം പിഴ വിധിച്ചു. ഉപഭോക്താക്കള്‍ക്ക് പൂപ്പല്‍ ബാധിച്ച ചോക്കളേറ്റ് വിറ്റതിനാണ് നടപടി.[www.malabarflash.com]
ബ്രോഡിപേട്ട് സ്വദേശിനിയായ അനുപമ വാങ്ങിയ റോസ്റ്റ് ആല്‍മണ്ട് കാഡ്ബറി ഡയറി മില്‍ക്കിലാണ് പൂപ്പല്‍ കണ്ടെത്തിയത്. പരാതിക്കാരിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് 50,000 രൂപയും മറ്റൊരു 5000 രൂപയും ചോക്കളേറ്റിന്റെ വിലയായ 90 രൂപയും നഷ്ടപരിഹാരമായി കമ്പനി നല്‍കണം.
2016 ജൂലെ 17ന് വാങ്ങിയ ചോക്കളേററിലാണ് പൂപ്പല്‍ കണ്ടെത്തിയത്. വാങ്ങിയ രണ്ടാമത്തെ പാക്കറ്റ് പൊട്ടിച്ച് നോക്കിയെങ്കിലും ഇതും കേട് വന്നിരുന്നു.
തുടര്‍ന്ന് അനുപമ ചിത്രങ്ങള്‍ ഉള്‍പ്പെടെ കാഡ്ബറി ഇന്ത്യയുടെ ഉടമസ്ഥരായ കമ്പനിക്ക് മെയില്‍ അയച്ചു. എന്നാല്‍ കമ്പനി വിഷയം പുറത്തറിയിക്കരുതെന്ന് പറഞ്ഞ് അനുപമയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഇവര്‍ ഉപഭോക്തൃ ഫോറത്തെ സമീപിച്ചു.
അഞ്ച് ലക്ഷം രൂപ കമ്പനിയില്‍ നിന്ന് പരാതിക്കാരി ആവശ്യപ്പെടുകയും ചെയ്തു. അനുപമ സാമ്പിളുകള്‍ സമര്‍പ്പിച്ചില്ലെന്ന് കമ്പനി വാദിച്ചെങ്കിലും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു.
No comments:
Post a Comment