Latest News

ഡിവൈഎസ്പിയുടെ മരണം; കര്‍ണാടക മന്ത്രി കെ.ജെ.ജോര്‍ജിനെതിരെ സിബിഐ കേസെടുത്തു

ബെംഗളൂരു: മംഗളൂരു ഡിവൈഎസ്പി എം.കെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജിനെതിരെ സിബിഐ കേസെടുത്തു.[www.malabarflash.com]

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഇന്റലിജന്‍സ് ഐജി എ.എം. പ്രസാദും ലോകായുക്ത ഐജിപി പ്രണാബ് മൊഹന്തിയുമാണെന്ന് മരിക്കുന്നതിമുമ്പ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗണപതി പറഞ്ഞിരുന്നു. 

സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.